ലൂസിഫറിനു ശേഷം മോഹൻലാൽ നായകനായി എത്തുന്നു 'ഇട്ടിമാണി'ക്കു വേണ്ടിയുള്ള കാത്തരിപ്പിലാണ് ആരാധകർ. കേരളത്തിലും ചൈനയിലുമായി ഷൂട്ട് ചെയ്ത ചിത്രത്തന്റെ വിഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കുടുംബപ്രേക്ഷകരെ രസിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറാകും ചിത്രമെന്ന് ഇട്ടിമാണി ടീം അവകാശപ്പെടുന്നു.
നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയാണ് തിയേറ്ററുകളിലെത്തുക. ഹണി റോസ് ആണ് നായിക. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ അച്ഛനും മകനുമായി മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.