malravadi16

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നുവെന്ന് നിവിൻ പോളി. ട്വിറ്ററിലാണ് താരം സന്തോഷം പങ്കുവച്ചത്. ഒൻപത് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം, മലർവാടി എന്റെ ജീവിതം മാറ്റി മറിച്ചു. നന്ദി വിനീത്, പിന്തുണച്ച എല്ലാവരോടും സ്നേഹമെന്നും നിവിൻ കുറിച്ചു.

നിവിൻ ഉൾപ്പടെ അഞ്ച് പുതുമുഖതാരങ്ങളെയാണ് വിനീത് ശ്രീനിവാസൻ അന്ന് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മലർവാടി പ്രകാശനും സന്തോഷും കുട്ടുവും പുരുഷുവുമെല്ലാം മലയാളിക്ക് ഇന്നും അടുത്ത വീട്ടിലെ പയ്യൻമാരെ പോലെ സുപരിചിതരാണ്.