ചലച്ചിത്രതാരം ടിനി ടോമിന്‍റെ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച. പക്ഷേ ഗൃഹപ്രവേശ ചടങ്ങുകളെല്ലാം വേഗം തീര്‍ത്ത് ആലുവയിലെ വീട്ടില്‍ നിന്ന് ടിനി എറണാകുളം നോര്‍ത്തിലെ കൊച്ചിന്‍ കലാഭവന്‍ ആസ്ഥാനത്തെത്തി. ഗൃഹപ്രവേശ ചടങ്ങിനെത്തിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ പോലും നില്‍ക്കാതെ കലാഭവനിലെത്തിയതിന്‍റെ കാരണം കലാഭവനിലെത്തിയ ശേഷം ടിനി വെളിപ്പെടുത്തി .
കലാഭവനിലെത്താന്‍ വേണ്ടി കലാകാരനായ ഒരു കുട്ടിയുടെ മധുരപ്രതികാരത്തിന്‍റെ കഥയാണ് ടിനി പറഞ്ഞത്. ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാരെ കൊച്ചിന്‍ കലാഭവന്‍ എന്ന സ്ഥാപനം എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നതിന്‍റെ നേരുദാഹരണം കൂടിയാണ് ടിനി പറഞ്ഞ തന്‍റെ ജീവിതകഥ. കൊച്ചിന്‍ കലാഭവന്‍ യൂ ട്യൂബ് ചാനല്‍ ഉദ്ഘാടന വേദിയില്‍ ടിനി ടോം നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം കാണാം.