shamy-nepolian3

 

മുണ്ടയ്ക്കൽ ശേഖരനായി തിളങ്ങിയ നടൻ നെപ്പോളിയൻ വീണ്ടും ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. മലയാളികൾക്കും പ്രിയങ്കരനാണ് നെപ്പോളിയൻ. അതുകൊണ്ട് തന്നെ ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് മലയാളമാധ്യമങ്ങളും ഏറ്റെടുത്തത്. നെപ്പോളിയന് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷമ്മി തിലകന്‍. വളരെ രസകരമായായിരുന്നു ഈ വാർത്തയിൽ അദ്ദേഹത്തിന്റെ പ്രതികരണം.

shamy-nepolian36

 

shamy-nepolian1

സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലിഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം–‘പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലിഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! അച്ഛന്‍ ചെയ്ത ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം.’–ഷമ്മി പറഞ്ഞു.