രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കെജിഎഫ് താരം യഷും ഭാര്യ രാധിക പണ്ഡിറ്റും . മൂത്ത മകള്‍ ആയ്‌റയ്ക്ക് വെറും ആറ് മാസം മാത്രമേ പ്രായമായിട്ടുള്ളൂ. അതിനിടെയാണ് രാധിക വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. മകളുടെ മനോഹരമായ ഒരു വീഡിയോ പങ്കുവച്ചായിരുന്നു യഷിന്റെ പ്രഖ്യാപനം.

'ഇത് ഞങ്ങളുടെ വിധിയാണ്. വളരെ പെട്ടന്നു തന്നെ രണ്ടു കുട്ടികളുടെ മാതാപിതാക്കളാകുക എന്നത് ദൈവനിയോഗമാണ്. അനുഗ്രഹമാണ്. വീണ്ടും ഒരു നല്ല വാര്‍ത്ത പങ്കുവയ്ക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നു. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ്. 

മൂത്ത കുഞ്ഞിന് പേരിടാന്‍ സമയപ്പോള്‍ ആരാധകരടക്കം ഒട്ടനവധിപേര്‍ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് വ്യത്യസ്തമായ ഒരു പേരാണ്. അയ്‌റ എന്ന പേര് വന്നത് അമരാവതിയില്‍ നിന്നാണ്. ഞങ്ങളുടെ മകള്‍ക്ക് അനുയോജ്യമായ പേര്'- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാധിക പറഞ്ഞു. 2016 ലാണ് രാധികയും യഷും വിവാഹിതരായത്. 2018 ഡിസംബറിലാണ് മകള്‍ ജനിച്ചത്.