എഴുപതോളം പുതുമുഖങ്ങളെ അണിനിരത്തി ഇരുപത്തിമൂന്നുകാരനായ അമല്‍ കണ്ണന്‍ സംവിധാനം ചെയ്ത ചിത്രം നീര്‍മാതളം പൂത്ത കാലം ഒരു ഭയങ്കര കാമുകി ശ്രദ്ധേയമാകുന്നു. ഒരു പെണ്‍കുട്ടിയുടെ പല കാലഘട്ടത്തിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ഒരുപാടുപേരെ പ്രണയിക്കുന്ന നായകന്റെ കഥാഗതികള്‍ മലയാള സിനിമയില്‍ ഏറെ പരിചിതമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു പെണ്‍കുട്ടിയുടെ വിവിധ പ്രണയങ്ങളുടെ കഥയാണ് നീര്‍മാതളം പൂത്തകാലം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഒബ്സ്ക്യൂറ മാജിക്ക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. വിഡിയോ കാണാം.