പ്രേമമെന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് സായ് പല്ലവി. അഭിനയത്തിനൊപ്പം നൃത്തവും അസാധ്യ മെയ് വഴക്കവും ഏറെ ശ്രദ്ധ നേടി. ഏറ്റവുമൊടുവിൽ ധനുഷനൊപ്പം ചെയ്ത മാരി 2 വിലെ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോൾ സായ് പല്ലവിയുടെ ഒരു പഴയകാല ചിത്രമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മീരാ ജാസ്മിനൊപ്പം ചെറിയ രംഗത്തിലും പാട്ടുസീനിലും സായ് പല്ലവി അഭിനയിച്ചിരുന്നു. കസ്തൂരിമാൻ എന്ന ചിത്രത്തിലെ രംഗമാണിത്. മീരാ ജാസ്മിൻ പഠിക്കുന്ന കോളേജിലെ വിദ്യാർഥികളിലൊരാളായി പാട്ടുസീനിലും ചെറിയൊരു രംഗത്തിലും മാത്രം വന്നുപോകുന്ന ആളായണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. 

വിഡിയോ കാണാം: