arthana-binu

അർദ്ധ രാത്രിയിൽ  അശ്ലീല സന്ദേശമയച്ചയാൾക്ക് പണി കൊടുത്തിരിക്കുകയാണ് നടി അർത്ഥന ബിനു. ഗോകുൽ സുരേഷ് നായകനായെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തിലെ നടിയാണ് അർത്ഥന. സന്ദേശം അയച്ചയാളുടെ പേര് അടക്കമുള്ള സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് നടി പങ്കുവച്ചിരിക്കുന്നത്. 

insta-post

'ഞാന്‍ പോണോ വേണ്ടയോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം. പിന്നെ ഞാന്‍ എന്താണെന്നും എനിക്കറിയാം. ആരുടെയെങ്കിലും ശ്രദ്ധയാണ് ആവശ്യമെങ്കില്‍ ഇതാ സ്റ്റോറി ഇട്ടിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

മലയാളത്തിൽ നായികയായി അരങ്ങേറിയ അർത്ഥന പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അര്‍ത്ഥന