aparna-gopinath
നടി അപര്‍ണ ഗോപിനാഥ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു നക്ഷത്രമുള്ള ആകാശം തിയറ്ററുകളിലേക്ക്. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്യുന്ന ചിത്രം സാമൂഹ്യപ്രസക്തമായ വിഷയത്തിലൂന്നി കുടുംബ ബന്ധങ്ങളും കൈകാര്യം ചെയ്യുന്നു. ഉമ എന്ന സ്കൂള്‍ ടീച്ചറായാണ് നടി അപര്‍ണ ഗോപിനാഥ് ചിത്രത്തില്‍ വേഷമിടുന്നത്. സംവിധായകന്‍ ലാല്‍ ജോസ്, ഗണേഷ് കുമാര്‍ തുടങ്ങി നിരവധിപേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.