akshay-kumar-viral-video

‘ഏതായാലും വല്ലാത്ത പിന്ന് കുത്തായിപ്പോയി’ എന്ന് ആരാധകർ അമ്പരപ്പോടെയും ചിരിയോടെയും കമന്റിടുകയാണ്. സമൂഹമാധ്യമങ്ങിൽ വൈറലായ ഇൗ വിഡിയോയ്ക്ക് പിന്നിലെ ചിരിക്കാഴ്ച വേറെയാണ്. ബോളീവുഡില്‍ കോമഡി അടക്കം കൈകാര്യം ചെയ്യുന്ന മികച്ച നടനാണ് അക്ഷയ് കുമാർ. ഒരു അവാർഡ് വേദിയിൽ താരം ഒരുക്കിയ കുസൃതിയാണ് സത്യത്തിൽ ആരാധകരെയും ഞെട്ടിച്ചത്. ഇത്തവണ അക്ഷയ് ഭാര്യമാതാവിനെ പറ്റിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ അവാര്‍ഡ് നിശയില്‍ വച്ചാണ് രസകരമായ സംഭവം. അക്ഷയ് കുമാറിനൊപ്പം ഭാര്യ ട്വിങ്ക്വിള്‍ ഖന്നയും ഭാര്യ മാതാവും നടിയുമായ ഡിംപിള്‍ കപാഡിയയും എത്തിയിരുന്നു. മോസ്റ്റ് സറ്റൈലിഷ് അവാര്‍ഡ് പ്രഖ്യാപിച്ചത് അക്ഷയ് കുമാറിന്. വേദിയിൽ അവാർഡ് നൽകാൻ എത്തിയതാകട്ടെ ഭാര്യാമാതാവ് ഡിംപിള്‍ കപാഡിയയും. പിന്നീടാണ് രസകരമായ സംഭവങ്ങളുടെ തുടക്കം.

ഇന്ത്യാസ് മോസ്റ്റ് സ്റ്റൈലിഷ് എന്നെഴുതിയ ബാഡ്ജ് ഡിംപിള്‍ അക്ഷയ്​യുടെ കോട്ടിന് മുകളില്‍ കുത്തിക്കൊടുക്കുന്നതിനിടയിലാണ് പിന്ന് അദ്ദേഹത്തിന്റെ നെഞ്ചിൽ കുത്തിക്കയറി. കോട്ട് മാറ്റി നോക്കിയപ്പോൾ ഷർട്ടിലൂടെ ചോര ഒലിക്കുന്നതാണ് കാണുന്നത്. ഇതോടെ എല്ലാവരും ഞെട്ടി. എന്നാല്‍ പിന്നീടാണ് ഇതൊക്കെ അക്ഷയുടെ തമാശയായിരുന്നു എന്ന വ്യക്തമായത്. വിഡിയോ കാണാം.