sunny-leone-cry-video

ബോളിവുഡിന്റെ സൂപ്പർ താരമായി നിറഞ്ഞുനിൽക്കുമ്പോഴും ജീവിതത്തിലെ ഉറച്ച നിലപാടുകൾ കൊണ്ട് ‌ ആരാധകരെ അമ്പരപ്പിക്കുകയാണ് സണ്ണി ലിയോൺ. ഒരു സംവാദ പരിപാടക്കിടെ താരം പൊട്ടിക്കരയുന്ന വിഡിയോയാണ് സൈബർ ലോകത്ത് വൈറലാകുന്നത്. അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയിലാണ് താരം ജീവിതത്തിലെ വേദനിപ്പിക്കുന്ന നിമിഷങ്ങളെ പറ്റി തുറന്നു പറഞ്ഞത്. സഹപ്രവര്‍ത്തകനായിരുന്ന പ്രഭാകര്‍ എന്നയാളുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് സണ്ണി ലിയോണ്‍ പൊട്ടിക്കരഞ്ഞത്.

കുറച്ച് നാളുകൾക്ക് മുൻപ് പ്രഭാകറിന്റെ ചികിൽസയ്ക്ക് സഹായം തേടി സണ്ണി ലിയോൺ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. പക്ഷേ ഒട്ടേറെ മോശം കമന്റുകളാണ് താരത്തിന്റെ പോസ്റ്റിനെ തേടി എത്തിയത്. കോടികള്‍ സമ്പാദിക്കുന്ന നടി എന്തിനാണ് സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാരോട് ഇരക്കുന്നത് എന്നായിരുന്നു ഉയർന്ന ചോദ്യം. പ്രഭാകറിന് വൃക്ക മാറ്റി വെക്കാന്‍ സണ്ണി ലിയോണ്‍ ഒരു ബാഗിന് ചെലവാക്കുന്ന പണം മതിയെന്നും ചിലര്‍ പോസ്റ്റിന് മറുപടിയായി കുറിച്ചിരുന്നു. ഇതെക്കുറിച്ചു സംസാരിച്ചപ്പോഴാണ് സണ്ണി കരഞ്ഞത്.  

‘ഒരിക്കല്‍ പോലും പ്രഭാകര്‍ എന്നോട് സഹായം ചോദിച്ചിട്ടില്ല. അസുഖത്തെക്കുറിച്ച് ആരോടും പറഞ്ഞതുമില്ല. ഞാനും ഡാനിയും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാധി ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ തോറ്റു, മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തി.  അദ്ദേഹത്തിന്റെ എല്ലാ ചെലവും വഹിച്ചിരുന്നത് ഞങ്ങളായിരുന്നു. പ്രഭാകറിന്റെ ചികിത്സയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല ഞാന്‍ പോസ്റ്റ് ചെയ്തത്, അദ്ദേഹത്തിന് കുടുംബമുണ്ട്, ഒരു മകനുണ്ട്. സഹായിക്കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യം ഉണ്ടെങ്കില്‍ അത് ചെറിയ തുകയാണെങ്കില്‍ പോലും അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനെ ചെയ്തതെന്നു കണ്ണുതുടച്ച് സണ്ണി പറഞ്ഞു. വിഡിയോ കാണാം.