മലയാളത്തിന്റെ പ്രിയ യുവതാരമായി മാറിയിരിക്കുകയാണ് ടൊവീനോ തോമസ്. നടൻ എന്ന നിലയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും ടൊവീനോ ഏറെ പ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു. പാർവതി നായികയായെത്തിയ ഉയരെ ഇപ്പോൾ ഏറെ പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ടൊവീനോയുടെ കഥാപാത്രവും കയ്യടി നേടുന്നു.
ഈ സന്തോഷം തന്റെ ഭാര്യയ്ക്കൊപ്പം ആസ്വദിക്കുകയാണ് താരം. ഭാര്യ ലിഡയയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് ടൊവീനോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കുന്നിൻമുകളിൽ പ്രണയാതുരരായി ഇരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവീനോ ലിഡിയയെ സ്വന്തമാക്കുന്നത്. ഇരുവര്‍ക്കും ഒരു മകളാണ് ഉള്ളത്.