uyare

ആസിഡ് ആക്രമണം അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം 'ഉയരെ' നാളെ തിയറ്ററുകളിലേക്ക്. നടി പാര്‍വതി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ മനുവാണ് സംവിധാനം ചെയ്തത്. ആസിഫ് അലി, ടൊവീനോ തോമസ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി – സഞ്ജയ് എന്നിവരുടേതാണ്. 

സഹതാപം ആവശ്യമില്ലെന്ന പ്രഖ്യാപനവുമായി ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകള്‍ കൈകോര്‍ക്കുന്ന ഷീറോസ് ഹാങ് ഒൗട്ട് പോലുള്ള പ്രസ്ഥാനങ്ങളുമായൊക്കെ ബന്ധപ്പെട്ടാണ് ഉയരെയിലെ പല്ലവിക്ക് പാര്‍വതി ജീവന്‍ പകര്‍ന്നത്.

ആസിഡ് ഒഴിച്ച് പൊള്ളിച്ചിട്ടും തകര്‍ക്കാനാകാത്ത ഒരുകൂട്ടം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയെല്ലാം ഉടയാത്ത സ്വരമാണ് ജീവിതമാണ് ഉയരേ സംവദിക്കുന്നത്.