10 ഇയർ ചലഞ്ച്..സോഷ്യൽമീഡിയയിൽ എല്ലാവരും ആവേശത്തോടെ പങ്കെടുത്ത ഒരു സംഭവം. സാധാരണക്കാർ, കൊച്ചുകുട്ടികൾ, സിനിമാ താരങ്ങൾ, രാഷ്ട്രീയക്കാർ എന്തിന് 90 വയസുകാർ വരെ മത്സര മനോഭാവത്തോടെ അവരുടെ പത്തു വർഷം മുൻപത്തെ ഫോട്ടോ ഷെയർ ചെയ്തു. ചിലർ അവരവരുടെ സൗകര്യത്തിനനുസരിച്ച് ഏഴും, എട്ടും, അഞ്ചും വർഷ ചലഞ്ചുകളാക്കി മാറ്റി.

എന്നാൽ നടി ദിവ്യാ ഉണ്ണി അതുക്കും മേലെയായിരുന്നു. 24 ഇയർ ചലഞ്ചുമായാണ് നടി മിന്നിയത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ദിവ്യ 24 വർഷം മുൻപേത്തേതും ഇപ്പോഴത്തേതുമായ രണ്ടു ഫോട്ടോകൾ പങ്കു വച്ചത്. 1995 ൽ മോഡലിംങ് ചെയ്തിരുന്ന സമയത്തെ ചിത്രമാണ് ഇത്. സംഗതി വൈറലായി. രണ്ടും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലെന്നാണ് കമന്റ് ബോക്സുകളിൽ. കുറച്ചു കൂടി ചെറുപ്പമായി എന്നു മറ്റു ചിലർ.