സുരക്ഷയും ആഡംബരവും ഒരുപോലെ നൽകുന്ന ലാൻഡ് റോവറിന്റെ റേഞ്ച് റോവർ സ്വന്തമാക്കി ബോളിവുഡ് താരം കത്രീന കൈയ്ഫ്. ഏകദേശം 2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവർ എൽഡബ്ല്യുബിയാണ് കത്രീന സ്വന്തമാക്കിയത്. ശിൽപ ഷെട്ടി, ആലിയ ഭട്ട്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവര്‍ക്കെല്ലാം ഈ റേഞ്ച് റോവറുണ്ട്.
കത്രീനയുടെയും വാഹനത്തിന്റെ ചിത്രം അൽപ്പം മുൻപ് പുറത്തുവന്നിരുന്നു. കത്രീനയുടെ തന്നെ ഔഡി ക്യൂ 7നും റേഞ്ച് റോവർ വോഗും 8822 എന്ന നമ്പർ സ്വന്തമാക്കിയെന്ന വിവരം യോഗൻഷാ എന്ന വ്യക്തി ട്വിറ്ററില്‍ പങ്കുവെച്ചു. പഴയ വാഹനമായ ഔഡി ക്യൂ 7 ന്റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും കത്രീന നൽകിയത്.
ലാൻഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ വോഗ്. വോഗിന്റെ ലോങ് വീൽബെയ്സ് പതിപ്പാണ് എൽഡബ്ല്യുബി.