prayaga-dileep

മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ നടി പ്രയാഗ മാർട്ടിൻ കന്നഡയിലും ചുവടുറപ്പിക്കുന്നു. കട്ടപ്പനയിലെ റിത്വിക് റോഷൻ, ഫുക്രി, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് നടി. വിജയ് നാഗേന്ദ്ര സംവിധാനം ചെയ്യുന്ന ഗീത എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ചിത്രീകരണത്തിനിടയിൽ ലഭിച്ച ഇടവേളയിൽ പഠനം പൂർത്തിയാക്കാൻ കൊച്ചിയിലെത്തിയിരിക്കുകയാണ് പ്രയാഗ. ട്രാവൽ ആൻഡ് ടൂറിസത്തിൽ പിജി എടുക്കാനാണ് പരിപാടി. 

 

ഗീതയിൽ നടൻ ഗണേഷാണ് നായകൻ. കന്നഡ സിനിമയിൽ ഗോൾഡൻ സ്റ്റാർ എന്നാണ് ഗണേഷ് അറിയപ്പെടുന്നത്. ഗണേഷും ദീലീപും തമ്മിൽ ഒരു പാട് കാര്യങ്ങളിൽ സാമ്യമുണ്ടെന്നു നടി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആത്മാർഥത, വിനയം, നല്ല പെരുമാറ്റം, സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇരുവരും ഒരു പോലെയാണ്. പുതുമുഖമായ തന്റെ ആശങ്ക നീക്കിയതും അദ്ദേഹമാണ്. മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ഗണേഷെന്നും പ്രയാഗ അഭിമുഖത്തിൽ പറഞ്ഞു