syam-namitha-lal-gif

റിയലിസ്റ്റിക സിനിമകൾ തട്ടിപ്പാണെന്നു ലാൽ ജോസ് പറഞ്ഞതു ശരിയാണന്ന് ശ്യാം പുഷ്കരൻ. മഹേഷിന്റെ പ്രതികാരം വളരെ ഡ്രാമയുള്ളൊരു സിനിമയാണ്. ഒരു ശപഥത്തിന്റെ കഥ. അതിലും വലിയ ഡ്രാമുണ്ടോ? ഞങ്ങളൊക്കെ സിനിമ എഴുതുന്നതു സിനിമ ഹിറ്റാക്കാനാണ്. കാണുന്നവർ അതിനെ ന്യൂ ജനറേഷൻ, റിയലിസ്റ്റിക് എന്നൊക്കെ വിളിക്കുന്നു. അത് ഞങ്ങളുടെ അഭിപ്രായം ചോദിച്ചൊട്ടാന്നുമല്ല. ശ്യാം പുഷ്കരൻ പറഞ്ഞു.

മീ ടുവിനെ ഗൗരവമായി കാണുന്നെന്നും ഡബ്ല്യു.സി.സി അക്കാര്യത്തില്‍ നാഴികകല്ലാണെന്നും ശ്യാം പുഷ്കരൻ. പുരുഷാധിപത്യം സിനിമയ്ക്ക് അകത്തും പുറത്തുമുണ്ട്.

വിക്രമാദിത്യൻ എന്ന സിനിമയിൽ നമിത പ്രമോദ് അവതരിപ്പിച്ച നായികാ കഥാപാത്രം രണ്ടു നായകന്മാരിൽ ആരോടൊപ്പം പോകാനും തയാറായി നിൽക്കുന്നവളാണ് എന്ന തരത്തിലാണ്. വേണ്ട പോലെ പരിഗണിക്കുകയും എഴുതുകയും ചെയ്യാതെപോയ കഥപാത്രത്തിനുദാഹരണമാണിത് എന്ന് ശ്യാം അഭിപ്രായപ്പെട്ടു.

ഇടുക്കി ഗോള്‍ഡ് കഞ്ചാവ് ഉപയോഗത്തെപ്രോത്സഹിപ്പിക്കുമെന്ന ആക്ഷേപമുണ്ടായി. അത് മോശം ഫലമുണ്ടാക്കിയെങ്കിൽ ദുഖമുണ്ട്. സിനിമയിലൂടെ സമൂഹത്തില്‍ മാറ്റമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും. ജാതിയും മതവും നോക്കാതെ പ്രേമിക്കാന്‍ ഇപ്പോള്‍ സിനിമയില്‍ മാത്രമെ കഴിയുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ചില ഹിറ്റ് സിനിമകള്‍ കാണുമ്പോള്‍ അത് എഴുതാന്‍ പറ്റിയില്ലല്ലൊ എന്ന് വിഷമം തോന്നും. 1983, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയൊക്കെ ഞാന്‍ എഴുതിയെങ്കില്‍ കൂടുതല്‍ തകര്‍ത്തേനെ ശ്യാം പറഞ്ഞു.