varikuzhiyile-kolapathakam-mp

പുതുമുഖങ്ങളെ പരീക്ഷിയ്ക്കാൻ നിർമ്മാതാക്കൾ കാണിച്ച ധൈര്യത്തിൽ നിന്നാണ് വാരിക്കുഴിയിലെ കൊലപാതകമെന്ന ഹിറ്റ് സിനിമയുടെ പിറവിയെന്ന് സിനിമയിലെ നായകൻ അമിത് ചക്കാലക്കൽ. താരമൂല്യത്തേക്കാൾ കലാമൂല്യമുള്ള സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുമെന്നതിന് ഉദാഹരണമാണ് വാരിക്കുഴിയിലെ കൊലപാതകമെന്ന് സംവിധായകൻ രജിഷ് മിഥിലയും അഭിപ്രായപ്പെട്ടു, കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും 

 

രജീഷ് മിഥിലയുടെ രണ്ടാമത്തെ ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം, അമിത് ചക്കാലക്കൽ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം തിയ്യറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്, പുതുമുഖങ്ങളെ പരീക്ഷിയ്ക്കാൻ മനസു കാണിച്ച നിർമ്മാതാക്കളുടെ വിജയമാണ് സിനിമയെന്ന് സംവിധായകൻ പറയുന്നു. താരത്തിളക്കത്തിനപ്പുറം സിനിമയെ സ്വീകരിച്ചവർക്ക് നന്ദി പറയുകയാണ് നടൻ അമിത് ചക്കാലക്കൽ.

 

പുതുമുഖ നടനെ നായകനാക്കിയതിൽ അഭിമാനിക്കുന്നു പക്ഷെ തിയ്യറ്ററുകളുടെ ലഭ്യത പോലും താരമൂല്യത്തെ ആശ്രയിച്ചാണെന്ന് നിർമ്മാതാക്കളായ ഷിബുദേവദത്ത് സുജീഷ് കൊലൊത്തൊടി എന്നിവർ പറയുന്നു. സിനിമയുടെ സംഗീത സംവിധായകൻ മെജോ ജോസഫും മുഖാമുഖത്തിൽ പങ്കെടുത്തു.