jayan-ambli-devi-loval

നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും തമ്മിലുളള വിവാഹം ഇന്നലെയായിരുന്നു. രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വച്ച് ആയിരുന്നു വിവാഹം. അമ്പിളി ദേവിയുടെ ആദ്യഭർത്താവ് ലോവൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പ്രമുഖ നടീ നടൻമാരുടെ സാന്നിധ്യത്തിൽ വച്ച് ആഘോഷപൂർവ്വം കേക്ക് മുറിച്ചുളള ലോവലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗത്തിന്‍റെ വൻ വിമർശനത്തിന് പാത്രമാകുകയും ചെയ്തു.  

 

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളി ദേവി വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം പാതിവഴിയില്‍ അവസാനിച്ചു. അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്.  ആദിത്യൻ അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ്. ഇന്നലെ രാവിലെ നടന്ന കല്യാണ ചടങ്ങിൽ അമ്പിളി ദേവിയുടെ ബന്ധുക്കളും മകനും പങ്കെടുത്തു.