namitha-pramod-actress

സമൂഹമാധ്യമങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും സഹിക്കേണ്ടി വരുന്ന അധിക്ഷേപങ്ങൾക്ക് കണക്കില്ല. സമൂഹമാധ്യമങ്ങളിൽ നടിമാരുടെ ഫെയ്സ്ബുക്ക് പേജിലും മറ്റും അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നതും അസഭ്യം പറയുന്നതുമെല്ലാം നിത്യസംഭവങ്ങളാണ്. ഒരു രാത്രിക്കു വില പറഞ്ഞു കമന്റിട്ട യുവാക്കൾക്ക് മറുപടിയുമായി ഗായത്രി അരുണും നേഹ സക്സേനയും രംഗത്ത് വന്നത് അടുത്തിടെയാണ്.

ഇൻസ്റ്റാഗ്രാമിൽ നടി നമിതാപ്രമോദിനാണ് ഇത്തരത്തിലുളള അനുഭവം ഉണ്ടായത്. നിന്റെ വാഷ് ചെയ്യാത്ത ടീ ഷർട്ട് തരുമോയെന്നാണ് ഒരാളുടെ ചോദ്യം. ഉടൻ തന്നെ നമിത മറുപടിയുമായി എത്തി. ഞാൻ ഇത് തീർച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാൻ പോവുകയാണ്. അങ്ങനെ എല്ലാ സ്‌ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങൾ താങ്കൾക്ക് നൽകുന്നതായിരിക്കും.യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീൻ ഇന്ത്യ ചലഞ്ചിന് മുൻകൈ എടുത്ത താങ്കൾക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.”

sideeque-comment

നിമിഷങ്ങൾക്കകം നമിതയുടെ മറുപടി വൈറലായി. വാഷ് ചെയ്യാത്ത നിരവധി ഷർട്ടുകൾ സ്ത്രീകൾ അയാളുടെ വിലാസത്തിൽ അയച്ചു കൊടുക്കുകയാണ് വേണ്ടതെന്ന നിരവധി കമന്റുകളും പ്രചരിച്ചു. നമിതയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തു വരികയും ചെയ്തു.