നഖക്ഷതങ്ങളിലെ ലക്ഷ്മിയായും ആരണ്യകത്തിലെ അമ്മിണിയായും മലയാളിയുടെ മനസ് കീഴടക്കിയ സലീമ വീണ്ടും എത്തുന്നു മലയാള സിനിമയിലേക്ക്. മൂന്നു പതിറ്റാണ്ടോളം നീണ്ട ഇടവേളക്ക് ശേഷമാണ് സിനിമയിലേക്കുള്ള സലീമയുടെ തിരിച്ചു വരവ്. സലീമ അഭിനയിക്കുന്ന അഭയാർഥികൾ എന്ന ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.
വിഷാദഭാവങ്ങളിലൂടെ മലയാളിയുടെ മനസിൽ ഇടംപിടിച്ച സലീമ മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ്. 28 വർഷങ്ങൾക്ക് ശേഷം.
മലയാളത്തിൽ പത്തു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സലീമ മലയാളിയുടെ മനസിൽ നഖക്ഷതങ്ങളിലെ ലക്ഷ്മിയും ആരണ്യകത്തിലെ അമ്മിണിക്കുട്ടിയുമാണ്. വന്ദനത്തിലെ സലീമയുടെ പ്രകടനവും മലയാളി മറന്നിട്ടില്ല.
ഈ കഥാപാത്രങ്ങൾ ഭാഗ്യമാണ് എന്ന് പറയുന്നത്. നവാഗതനായ ഷാൻ കീച്ചേരി ഒരുക്കുന്ന അഭയാർഥികൾ എന്ന സിനിമയിലൂടയാണ് സലീമയുടെ തിരിച്ചു വരവ്.
എം.ടി ഹരിഹരൻ കൂട്ടുകെട്ടിനൊപ്പം രണ്ടു സിനിമകളിൽ അഭിനയിച്ച സലീമയ്ക്ക് ഇനിയും ഇവരുടെ സിനിമകളിൽ അഭിനയിക്കണം. രണ്ടാം വരവിൽ മലയാളത്തിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങകയാണ് ഇവർ. ലിസ എന്ന തമിഴ് ചിത്രത്തിലാണ് രണ്ടാം വരവിൽ സലീമ ആദ്യം അഭിനയിച്ചത്. ഈ ചിത്രം വൈകാതെ തിയേറ്ററുകളിലേക്കെത്തും.