kumbalangi-nights

സസ്പെൻസ് ഒളിപ്പിച്ച് കുമ്പളങ്ങി നൈറ്റ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. മധു.സി.നാരായണനാണ് സംവിധാനം. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മാത്യു തോമസ് എന്ന പുതുമുഖവും ഈ ചിത്രത്തിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്.

 

ഭാവനാ സ്റ്റുഡിയോസ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണ കമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് കുമ്പളങ്ങി നൈറ്റ്സ് നിർമ്മിക്കുന്നത്.

 

ശ്യാം പുഷ്ക്കരന്റേതാണ് തിരക്കഥ. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കുമ്പളങ്ങി നൈറ്റ്‌സി’നുണ്ട്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.