arya-babu-actress

താരങ്ങളുടെയും പ്രശ്സ്തരുടെ സ്വകാര്യ ജീവിതം ചികഞ്ഞു നോക്കുന്നതിലും കഥകൾ മെനയുന്നതിലും സന്തോഷം കണ്ടെത്തുന്ന ചിലരുണ്ട്. അത്തരത്തിലുളളവരുടെ ആക്രമണം െകാണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നടിയും അവതാരികയുമായ ആര്യ. നിങ്ങൾ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രമിട്ട് മറുപടി നൽകിയ ആര്യയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. 

തൊട്ടുപിന്നാലെ തന്നെ ആര്യയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിരവധി അനാവശ്യ ചോദ്യങ്ങൾ ഉയർന്നു. ഗത്യന്തരമില്ലാതെ സമൂഹമാധ്യമങ്ങളിൽ നിന്നുയുരുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ. താൻ ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ ഇപ്പോൾ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മറുപടി. നിങ്ങൾ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് ആര്യ പറയുന്നു. ഞാനൊരു സിംഗിൾ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ രണ്ടു പേരും ചേർന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളർത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങൾ പറയേണ്ടി വരുന്നത്. 

എന്റെ മകൾ റോയയുടെ അച്ഛനെ ഈ പോസ്റ്റിൽ ഞാൻ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാൻ മാനിക്കുന്നു. അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകൾ കുറ്റകരവും ആ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നും ആര്യ മുന്നറിയിപ്പ് നൽകുന്നു. 

മാസങ്ങൾക്കു മുൻപാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എൻജിനീയറുമായ രോഹിത് ആണ് ആര്യയെ വിവാഹം കഴിച്ചത്. റോയ ഏകമകളാണ്.