arya-rohit-answer

സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുന്നവരാണ് മലയാളത്തിലെ യുവതാരങ്ങളിൽ ഭൂരിപക്ഷവും. അക്കൂട്ടത്തിൽ ഏറെ സജീവമാണ് സിനിമാ-സീരിയൽ താരവും അവതാരകയുമായ ആര്യ.

ഇത്തവണ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ ചോദ്യം എത്തിയത്. ‘നിങ്ങൾ കന്യകയാണോ..?’ എന്നാണ് ഒരു ആരാധകൻ താരത്തോട് ചോദിച്ചത്. ആ ചോദ്യത്തിന് ആര്യ നൽകിയ മറുപടി സോഷ്യൽ ലോകത്തും വൈറലായി കഴിഞ്ഞു. മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്. 

കഴിഞ്ഞു പോകുന്ന വർഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാൻ പഠിച്ച കാര്യങ്ങൾ പറയാൻ ഈ ഒരു ജാലകം മതിയാവില്ലെന്നും ആര്യ കുറിച്ചു. ആര്യയോടുള്ള ആരാധനയും സ്നേഹവും അറിയിക്കുന്നതായിരുന്നു കൂടുതൽ സന്ദേശങ്ങളും, ഇതിനെല്ലാം താരം മറുപടിയും നൽകി.

arya-chat

മാസങ്ങൾക്കു മുൻപാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എൻജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭർത്താവ്. ഏക മകൾ റോയ.