മുവാറ്റുപുഴയിൽ ബൈക്ക് അപകടത്തിൽ മരിച്ച ആരാധകന് അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. മൂവാറ്റുപുഴ സ്വദേശിയായ അഫ്സലിന്‍റെ നിര്യണത്തിലാണ് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയത്. ലോറി തലയിലൂടെ കയറിയിറങ്ങിയാണ് ഇരുപത്തിമൂന്നുകാരനായ അഫ്സൽ മരിച്ചത്.
എംസി റോഡില്‍ വാഴപ്പിളളിയില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അഫ്സലിന്റെ ജീവനെടുത്ത അപകടമുണ്ടായത്. ബൈക്കില്‍ ലോറി തട്ടിയതിനെ തുടര്‍ന്ന് തുടര്‍ന്ന് അഫ്സല്‍ നിലത്തു വീഴുകയും നിലത്തു വീണ അഫ്സലിന്‍റെ തലയിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു.
കടുത്ത മമ്മൂട്ടി ആരാധകനായിരുന്ന അഫ്സൽ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു മമ്മൂട്ടിയുടെ അനുശോചനം. കടുത്ത മമ്മൂട്ടി ആരാധകൻ ആയിരുന്ന അഫ്സലിന് ആയിരക്കണക്കിന് ആളുകളാണ് കമന്‍റ് ബോക്സിൽ ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ടൗൺ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു അഫ്സൽ.