dileep-new-film-advocate

വക്കീൽ വേഷത്തിൽ ദിലീപ് എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീൽ എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധനേടുന്നു. ബി.ഉണ്ണികൃഷ്ണന്‍ ദിലീപും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ വിക്കുള്ള ഒരു വക്കിലായിട്ടാണ് ദിലീപ് എത്തുന്നത്. വില്ലന്‍ എന്ന സിനിമക്ക് ശേഷം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രമാണിത്.

 

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് ദിലീപ്. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും മായാമോഹിനിയും പച്ചക്കുതിരയും സൗണ്ട്‌ തോമയും ഉൾപ്പെടെ സവിശേഷത നിറഞ്ഞ ഒട്ടേറെ ദിലീപ് കഥാപാത്രങ്ങളുടെ കൂടെ ബാലൻ വക്കീലും സ്ഥാനം പിടിക്കുമെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്.  

 

നാക്ക് കൊണ്ട് പണി എടുക്കുന്നവരാണ് അഭിഭാഷകർ. അങ്ങനെയുള്ള ആൾക്ക് വിക്ക് കൂടി വന്നാൽ എന്താകും അവസ്ഥ. അത്തരം രസകരമായ സാഹചര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മംമ്ത മോഹൻദാസ് ആണ് നായിക. ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിർമാണം.