കണ്ണിറുക്കലിലൂടെ സോഷ്യൽ ലോകത്തിലെ താരമായ പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി.. എന്ന ഗാനത്തിലെ രംഗങ്ങളാണ് പ്രിയയെ പ്രശസ്തയാക്കിയത്. പ്രിയ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ ഷെയർ ചെയ്തത്. മെറൂൺ നിറത്തിൽ വെൽവറ്റ് നിറത്തിലുള്ള ഗൗണിൽ അൽപം ഹോട്ടായാണ് നടി പോസ് ചെയ്തിരിക്കുന്നത്.