razool-pookutty
രജനീകാന്ത് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 2.0 വ്യാഴാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. ശബ്ദ മിശ്രണ രംഗത്ത് 4.D സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ചിത്രത്തിലൂടെ പൂക്കുട്ടി പരിചയപ്പെടുത്തുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ള സിനിമയായിരിക്കും 2.0 എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.