vijay-sethupathi-karthik

നടൻ വിജയ് സേതുപതിയെക്കുറിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ് എട്ടുവർഷം മുൻപ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ചർച്ചയാകുന്നു. 2010ൽ പുറത്തിറങ്ങിയ തെൻമേർക്ക് പറവകാട്ര് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിജയ് സേതുപതിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.

 

vijay-comment-24

''തെൻമെർക്ക് പറവ കാട്ര് നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു. ആശംസകൾ വിജയ്.'' കാർത്തിക് സുബ്ബരാജിന്റെ പോസ്റ്റിന് താഴെ ആരാണീ വിജയ് സേതുപതി എന്നൊരാൾ കമന്റിട്ടു. അതിന് കാർത്തിക് നൽകിയ മറുപടി ഇങ്ങനെ: ''നിങ്ങളത് വൈകാതെ അറിയും''

 

2010ൽ സിനിമയിലെത്തിയെങ്കിലും കാർത്തിക് സുബ്ബരാജിന്റെ പിസ്സയിലൂടെയാണ് വിജയ് സേതുപതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കാർത്തികും വിജയും ഒന്നിച്ച  വലിയ ഇരൈവി, ജിഗർതണ്ട എന്നീ ചിത്രങ്ങളും ഹിറ്റായിരുന്നു. ജിഗര്‍തണ്ടയിൽ അതിഥിവേഷത്തിലെത്തിയാണ് വിജയ് കയ്യടി വാങ്ങിയത്.

 

ഒരിടവേളക്ക് ശേഷം കാർത്തികും വിജയും ഒന്നിക്കുന്ന ചിത്രമാണ് പേട്ട. സൂപ്പര്‍സ്റ്റാർ രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷമാണ് വിജയ്ക്ക്.