ഡബ്സ്മാഷും ഡാൻസുമൊക്കെയായി ദിലീപിന്റെ മകൾ മീനാക്ഷി ഇടക്കിടെ വാര്‍ത്തകളിലിടം നേടാറുണ്ട്. ഇപ്പോഴിതാ കുഞ്ഞനിയത്തിയുടെ നൂലുകെട്ട് ചടങ്ങിൽ കസവുസാരിയുടുത്ത് തിളങ്ങിയ മീനാക്ഷിയുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

കാവ്യയുടെ മേക്കപ്പ്മാൻ ഉണ്ണിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. കാവ്യയെപ്പോലെ കസവുസാരി തന്നെയാണ് മീനാക്ഷിയും അണിഞ്ഞിരിക്കുന്നത്. 

ഒക്ടോബര്‍ 19നാണ് ദിലീപിനും കാവ്യക്കും പെൺകുഞ്ഞ് ജനിച്ചത്. 2016 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം.