sruthi-married-report

TAGS

നടൻ അര്‍ജുനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരൻ വിവാഹിതയെന്ന് റിപ്പോർട്ട്. അർജുനെതിരെ നൽകിയ രേഖാമൂലമുള്ള പരാതിയിലാണ് വിവാഹിതയാണെന്ന കാര്യം ശ്രുതി അറിയിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

 

വിവാഹിതയാണെന്ന കാര്യം നടി ഇതുവരെ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നില്ല. കുറച്ചുമാസങ്ങൾക്കുമുൻപ് ശ്രുതി രഹസ്യവിവാഹം കഴിച്ചിരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകളെ നിഷേധിച്ച താരം എല്ലാവരെയും അറിയിച്ച ശേഷമെ വിവാഹം കഴിക്കൂ എന്നറിയിച്ചിരുന്നു. 

 

രാംകുമാറുമായുള്ള വിവാഹവാർത്തകൾ നിഷേധിച്ച് മുൻപ് ശ്രുതി പറഞ്ഞതിങ്ങനെ: ''വാർത്ത എന്നെയും ഞെട്ടിച്ചു. താരങ്ങൾ രഹസ്യമായി വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് അങ്ങനെ രഹസ്യമായി വിവാഹം കഴിക്കേണ്ട ഒരു കാരണവുമില്ല. ബന്ധങ്ങളെപ്പറ്റി തുറന്നുപറയുന്നയാളാണ് ഞാൻ. സിനിമയിൽ വരുന്നതിന് മുൻപെ രാം കുമാറെ എനിക്കറിയാം. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, ഉറപ്പായും എല്ലാവരെയും അറിയിക്കും.''

 

വിവാഹിതയെന്ന് അറിഞ്ഞാൽ അവസരങ്ങൾ കുറയുമെന്ന് ഭയന്നാണ് ശ്രുതി വിവരം മറച്ചുവെച്ചതെന്നാണ് ചിലരുടെ ആരോപണം. 

 

അടുത്തിടെയാണ് നടൻ അർജുനെതിരെ ലൈംഗികാരോപണവുമായി ശ്രുതി രംഗത്തുവന്നത്. അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത നിപുണൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് അർജുൻ മോശമായി പെരുമാറിയെന്നാണ് ശ്രുതിയുടെ പരാതി. മലയാളിയായ ശ്രുതി കന്നഡ സിനിമകളിൽ സജീവമാണ്