mohanlal-drama

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഡ്രാമയുടെ പുതിയ ടീസർ പുറത്തിറങ്ങി. തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടത്. 

സരസമാണ് 24 സെക്കന്റ് ദൈർഘ്യമുള്ള ടീസർ. മോഹൻലാലും ആശാ ശരത്തും മാത്രമാണ് ടീസറിലുള്ളത്. 

ലോഹത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമാ. ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 

വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഹൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ എംകെ നാസ്സർ, മഹാസുബൈർ എന്നിവർ ചേർന്നാണ് ഡ്രാമ നിർമിച്ചിരിക്കുന്നത്. 

ആശാ ശരത്, കനിഹ, ബൈജു, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. നവംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.