ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ വിവാഹിതനാകുന്നു. തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഞായറാഴ്ച രാവിലെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിത.
സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം.. പറവ, ബിടെക്ക്, വരത്തൻ, മന്ദാരം എന്നീ ചിത്രങ്ങളുടെ അർജ്ജുനും സിനിമയിൽ ചുവടുവെച്ചുകഴിഞ്ഞു.