dishani-mithun

അന്ന് അവളെ ചവറ്റുകൂനയിൽ ഉപേക്ഷിച്ചു. ഇന്ന് ആരും കൊതിക്കുന്ന വെള്ളിത്തിരയിലെ മിന്നും താരമായി ഉദിക്കാനൊരുങ്ങുകയാണ് ദിഷാനി ചക്രബർത്തി. ബോളിവുഡില്‍ മറ്റൊരു താരപുത്രിയുടെ അരങ്ങേറ്റത്തിന് കളമൊരുങ്ങുമ്പോൾ ഇൗ വിജയം അവളുടെ ജീവിതം മാറ്റി മറിച്ച ആ താരത്തിന് കൂടിയാണ്. ബോളിവുഡ് താരം മിഥുൻ ചക്രബർത്തിയ്ക്ക് ചവറ്റുകൂനയിൽ നിന്നാണ് ദിഷാനിയെ കിട്ടുന്നത്. പിന്നീട് അവളെ വീട്ടിലേക്ക് കൊണ്ടുവന്ന് അദ്ദേഹം വളർത്തി. ഇപ്പോഴിതാ ബോളിവുഡിന്‍റെ തന്നെ നായികയാകാൻ ഒരുങ്ങുകയാണ് ദിഷാനി. 

 

ഒരു കുട്ടിയെ ചവറ്റുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന പത്രവാര്‍ത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മിഥുൻ അധികൃതരുമായി ബന്ധപ്പെടുന്നത്. ഭാര്യ യോഗിത ബാലിയും മിഥുന് പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. ദിഷാനിയെ കൂടാതെ മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ട് മിഥുന്. മഹാക്ഷയ്, നമഷി, ഉഷ്മയ് എന്നിവരാണ് മറ്റുളളവര്‍. 

View this post on Instagram

📸: @sayansurroy

A post shared by Dishani Chakraborty (@dishanichakraborty) on

View this post on Instagram

#forever 💞

A post shared by Dishani Chakraborty (@dishanichakraborty) on

View this post on Instagram

🌿🌼

A post shared by Dishani Chakraborty (@dishanichakraborty) on

 

ഇവർക്കൊപ്പം ദിഷാനി നാലാമത്തെ മകളായി വളര്‍ന്നു. ഈയടുത്താണ് തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദിഷാനി വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുന്ന ദിഷാനി അടുത്ത് തന്നെ ബോളിവുഡ് അരങ്ങേറ്റം നടത്തുമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.