തമിഴ് സൂപ്പർതാരം വിജയിയുടെ മക്കളുടെ ചിത്രങ്ങൾ വളരെ അപൂർമായിട്ടാണ് പുറത്തുവരുന്നത്. പുറംലോകം കാണുന്നതെല്ലാം അപ്പോൾ തന്നെ വൈറലാകുകയും ചെയ്തു. ഇപ്പോൾ കാനഡയിൽ വിനോദസഞ്ചാരത്തിനിടയിൽ മകൾക്കൊപ്പമുള്ള വിജയ്‌യുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

 

. സർക്കാർ സിനിമ പൂർത്തിയാക്കിയ വിജയ് അടുത്ത സിനിമയിൽ ഭാഗമാകുന്നതിനു മുൻപായി ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ്. കുടുംബത്തിനൊപ്പം കാനഡയിൽ ഈ ബ്രേക്ക് ആസ്വദിക്കുകയാണ് വിജയ്.

 

 ടൊറന്റോയിലെ മാളിൽ മകൾ സാഷയ്ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. പുറത്തുവന്ന ചിത്രങ്ങളിൽ ഒന്നിൽ വിജയ് മുഖം പാതി മറച്ചിരിക്കുന്നുണ്ട്. സ്വകാര്യത നഷ്ടമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. 

 

പുറത്തുവന്ന വീഡിയോയിൽ രണ്ടു യുവാക്കളോട് വിജയ് സംസാരിക്കുന്നതും കാണാം. യുവാക്കളോട് കൈകൾ കൂപ്പിയാണ് വിജയ് സംസാരിക്കുന്നത്. സംസാരത്തിനൊടുവിൽ യുവാക്കൾക്ക് വിജയ് ഹസ്തദാനം നൽകുകയും ചെയ്യുന്നുണ്ട്. 

 

വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ചിട്ടുണ്ട്.