വളരെ അപൂർവ്വമായാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതിനാൽ തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്.
അല്ലിമോളെ ചുമലിലേറ്റി നടക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് സുപ്രിയ ഒടുവിൽ പങ്കുവെച്ചിരിക്കുന്നത്. ദാദായും അല്ലിയും എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ.
അല്ലിയുടെ മുഖം കാണുന്ന ഒരു ചിത്രം ഒരുവർഷം മുൻപ് മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടുത്തിടെയാണ് അല്ലി നാലാം പിറന്നാൾ ആഘോഷിച്ചത്. അന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തത്.
നേരത്തെ പൃഥ്വിക്കൊപ്പം കണ്ണടച്ചുപ്രാർഥിക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ പങ്കുവെച്ചിരുന്നു.