lilli malayalam movie prasobh vijayan samyuktha menon dhanesh anand.jpg
നവാഗതരുടെ കൂട്ടായ്മയിൽ ഒരുക്കിയ ലില്ലി വെള്ളിയാഴ്ച തിയേറ്ററിലെത്തും.പോസ്റ്ററുകളിലൂടെയും ട്രെയിലറിലൂടെയും ഏറെ ശ്രദ്ധ നേടിയ ലില്ലി E 4 എന്റർടൈന്മെൻസാണ് നിർമിച്ചത്. നവാഗതനായ പ്രശോഭ് വിജയൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്‍ ആണ് പ്രധാന വേഷത്തിൽ ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യൻ മേനോൻ, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ഗർഭിണിയായ ഒരു സ്ത്രീയെ 3 പെർ ചേർന്ന് തട്ടി കൊണ്ടു പോകുന്നതും അവൾ അവിടുന്ന് രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്ര, ഗ്രേറ്റ് ഫാദര്‍, വരത്തൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുഷീന്‍ ശ്യാം ആണ് ലില്ലിയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത്.