മധുരരാജയുടെ ഷൂട്ടിങ് ലൊക്കേഷനിൽ സലീംകുമാറിന് അതിമധുരം നൽകി മമ്മൂട്ടി. സലീംകുമാറിന്റെ ഇരുപത്തിയൊന്നാം വിവാഹവാർഷികത്തിന്റെ ആഘോഷത്തിന് മമ്മൂട്ടി തന്നെ അവതാരകനായി എത്തി.

ചിത്രത്തിന്റെ ലൊക്കേഷനിൽ ഒരിക്കിയ ആഘോഷങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.  ഇടയ്ക്ക് മൈക്ക് മേടിച്ച് അവതാരകനായും അദ്ദേഹം ചടങ്ങ് കേമമാക്കി. ആഘോഷത്തിന്റെ ചിത്രങ്ങൾ പിന്നീട് സലിം കുമാർ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

 

സലിം കുമാറിന്റെ കുറിപ്പ്–എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാർഷികം 'മധുരരാജയുടെ' ലൊക്കേഷനിൽ വെച്ച് ആഘോഷിച്ചു.  നന്ദി മമ്മുക്ക, വൈശാഖ്, നെൽസൺ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ്, ക്രൂ മെംബേർസ് ആൻഡ് ആർട്ടിസ്റ്റ്സ്.