mammootty-ameer

ഗ്രേറ്റ് ഫാദറിന്‍റെയും അബ്രഹാമിന്‍റെ സന്തതികളുടെയും വിജയത്തിന് പിന്നാലെ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ മമ്മൂട്ടി വീണ്ടും. വിനോദ് വിജയനാണ് ഇക്കുറി സംവിധായകന്‍റെ കസേരയില്‍. പൂര്‍ണമായും ദുബായ് പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. അബ്രഹാമിന്‍റെ സന്തതികള്‍ തീയറ്ററില്‍ തുടരവേ തന്നെയാണ് ഹനീഫിന്‍റെ പുതിയ ചിത്രത്തിലേക്കും മമ്മൂട്ടിയെത്തുന്നത്. 

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് സംവിധായകന്‍റെ കുപ്പായമണിയുന്ന മിഖായേലിന്‍റെ ചിത്രീകരണം കൊച്ചിയില്‍ തുടരുകയാണ്. 

25 കോടി ബജറ്റിലാണ് സ്റ്റൈലിഷ് ഭാവത്തില്‍ ഇക്കുറി മമ്മൂട്ടിയെത്തുന്നത്. ഒരു അധോലോകനേതാവിന്‍റെ കുമ്പസാരം എന്നാണ് ടാഗ്‌‌ലൈന്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ഇച്ചായിസ് പ്രൊഡക്ഷന്‍സും ഒരുമിച്ചാണ് നിര്‍മാണം. ഗോപി സുന്ദറാണ് സംഗീതം.