sunny-leone-new-house

മുംബൈയിലെ പുതിയ വീട്ടിൽ വിനായക ചതുർഥി ആഘോഷിച്ച് ബോളിവു‍ഡ് നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും. ഒരേക്കർ സ്ഥലത്തെ പുതിയ വീടിന്റെ ചിത്രങ്ങളും സണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

സന്തോഷവാർത്ത പങ്കുവെച്ച് സണ്ണി കുറിച്ചതിങ്ങനെ; 

വിനായകചതുർഥി ആഘോഷിക്കേണ്ടതെങ്ങനെയെന്നോ ആചാരങ്ങളെക്കുറിച്ചോ അറിയില്ല. ഞാനും ഡാനിയേലും മുംബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയാണ് ആഘോഷിക്കുന്നത്.

പുതിയ വീട്ടിൽ നിന്നുള്ള വിഡിയോയും സണ്ണി പങ്കുവെച്ചിട്ടുണ്ട്. വിഡിയോയിൽ ഡാനിയൽ സണ്ണിയെ എടുത്തുയർത്തുന്നതും കാണാം. 

മുപ്പത്തിയാറാം പിറന്നാളിന് ലോസ് ഏഞ്ചൽസിൽ ആഡംബര ബംഗ്ലാവും സണ്ണി വാങ്ങിയിരുന്നു. 

ആത്മകഥയെ ആസ്പദമാക്കിയുള്ള വെബ് സീരിസിന്റെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. കരൺജിത് കൗർ-ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ സീസൺ 2 റിലീസിനൊരുങ്ങുകയാണ്.