srindha-actress

തന്റെ ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ തന്നെ കൈപിടിച്ചുയർത്തിയത് മകൻ അർഹാന്റെ സാന്നിദ്ധ്യമാണെന്ന് നടി ശ്രിന്ദ. വിവാഹമോചനമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രിന്ദ പറഞ്ഞു. അര്‍ഹാന്‍ എന്റെ ഭാഗമാണ്. പലപ്പോഴും ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അവന്‍. മകന് ജൻമം നൽകിയതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നും ശ്രിന്ദ പറഞ്ഞു. 

പത്തൊൻപതാമത്തെ വയസിലാണ്  വിവാഹിതയായത്.ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു ബാധിക്കുന്നതു കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണംനാലു വർഷത്തോളം കാത്തിരുന്നതിനു ശേഷമാണ് വിവാഹമോചിതയാകാൻ തീരുമാനിച്ചത്.അതു കൊണ്ട് തന്നെ ആ തിരിച്ചറിവോടു കൂടിയാണ് അതിനെ കൈകാര്യം ചെയ്തത്.ഞാനും മകനും ഇപ്പോൾ സന്തോഷവൻമാരാണ് അദ്ദേഹവും അങ്ങനെ തന്നെ ശ്രിന്ദ പറയുന്നു. 

ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു. ഒരു കലകാരിയായി സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മെകുറിച്ച് മോശമായി സംസാരിക്കുന്നവരും ഉണ്ടാകുമെന്നും എല്ലാത്തിനും നല്ലതും ചീത്തയുമുണ്ടെന്ന് മനസിലാക്കിയാൽ ജീവിക്കാൻ ബുദ്ധിമുട്ടില്ലെന്നും ശ്രിന്ദ്ര പറയുന്നു.