fahad-bday

മലയാളി ഒരുപോലെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ഫഹദും നസ്രിയയും. ഫഹദിന്റെ പിറന്നാളായ ഇന്ന് അദ്ദേഹത്തിന് ആശംസാപ്രവാഹമാണ് സോഷ്യൽ ലോകത്ത്. 

ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു. ഇരുവരുടെയും പിറന്നാളാഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

വിവാഹശേഷം സിനിമയില്‍ നിന്ന് അകന്ന് നിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രം വരത്തന്റെ നിര്‍മ്മാണവും നസ്രിയയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നസ്രിയയുെട പാട്ടും പ്രത്യേകതയാണ്.