2007 ജനുവരിയിലാണ് അഭിഷേക് ബച്ചൻ വിശ്വസുന്ദരി ഐശ്വര്യ റായിയോട് തന്റെ പ്രണയം പറഞ്ഞത്. അധികം വൈകാതെ ഇരുവരും വിവാഹിതരുയി. ആ പ്രണയം പതിനൊന്ന് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. എങ്ങനെയാകും അഭിഷേക് ഐശ്വര്യയോട് പ്രണയം പറഞ്ഞിട്ടുണ്ടാകുക?
ന്യൂയോർക്കിലെ തണുപ്പുള്ള ഒരു രാത്രി. ഗുരുവിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഐശ്വര്യയും അഭിഷേകും ന്യൂയോര്‍ക്കിലുണ്ട്. ഹോട്ടൽമുറിയിലെ ബാൽക്കണിയിൽ വെച്ച് അഭിഷേക് ഐശ്വര്യയോട് പ്രണയം പറഞ്ഞു, ഒപ്പം ഒരു മോതിരവും നൽകി. ആ മോതിരത്തിനുപിന്നിലും ഒരു കഥയുണ്ട്.
വജ്രമോ സ്വർണമോ അല്ല, ഗുരുവിന്റെ സെറ്റിൽ നിന്നെടുത്തുകൊണ്ടുവന്ന ഡ്യൂപ്ലിക്കേറ്റ് മോതിരമായിരുന്നു അഭിഷേക് ആദ്യമായി ഐശ്വര്യക്ക് നൽകിയത്.
നാട്ടിൽ തിരികെയെത്തിയ ഉടൻ വിവാഹക്കാര്യം ഐശ്വര്യയുമായി സംസാരിച്ചു. ഐശ്വര്യ യെസ് പറഞ്ഞു. ഏപ്രിലിൽ ഇരുവരും വിവാഹിതരുമായി. ഇന്ന് ആറ് വയസ്സുകാരി ആരാധ്യയുടെ മാതാപിതാക്കളാണ് ഇരുവരും.