പേരില്‍ ഉള്‍പ്പടെ കൗതുകംനിറച്ച പുതിയ ചിത്രവുമായി ഒരിക്കല്‍കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുകയാണ് നടന്‍ പ്രണവ് മോഹന്‍ലാല്‍ .  ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒരുക്കുന്നത് സംവിധായകന്‍ അരുണ്‍ ഗോപിയാണ്.

ഇരുപതാം നൂറ്റാണ്ടെന്ന മോഹന്‍ലാലിന്റെ പഴയ ഹിറ്റ് സിനിമയുമായി പേരില്‍ അല്‍പം സാമ്യം പറയാമെങ്കിലും ഇത് ആ സിനിമയല്ല.  ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് ആക്ഷന്‍ സിനിമയാണ്. 

ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവിന്റെ രണ്ടാമത്തെ സിനിമ. കൊച്ചി അഞ്ജുമന ക്ഷേത്രത്തില്‍  മകന്‍റെ സിനിമയുടെ പൂജയില്‍ മോഹന്‍ലാലും സുചിത്രയും പങ്കുചേര്‍ന്നു. രാമലീലയ്ക്കുശേഷം അരുണ്‍ഗോപി സംവിധാനംചെയ്യുന്ന സിനിമ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. ഗോവയിലും കൊച്ചിയിലുമായാണ് ഷൂട്ടിങ് പൂര്‍ത്തിയാവുക.