ബോളിവൂഡ് സൂപ്പർ താരം ഷാരൂഖ് ഖാനും കുടുംബവും യൂറോപ്പിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കിങ് ഖാന്റെയും കുടുംബത്തിന്റെയും നിരവധി ചിത്രങ്ങളാണ് പുറത്തു വരുന്നത്. നല്ല അഭിപ്രായങ്ങൾ തന്നെയാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നതും. പക്ഷേ ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ‘സദാചാര’വാദികൾക്ക് അത്ര രസിച്ചിട്ടില്ല.
സിനിമാപ്രവേശനത്തിന് മുന്‍പ് തന്നെ താരമായിരിക്കുകയാണ് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ. കുഞ്ഞനിയൻ അബ്രാമിനും ബന്ധുക്കൾക്കുമൊപ്പം ബിച്ചിൽ നിൽക്കുന്ന സുഹാനയുടെ ചിത്രമാണ് ചർച്ചയായിരിക്കുന്നത്. ചിത്രത്തിൽ ബിക്കിനിയും സൺഗ്ലാസും ധരിച്ച് മുടിയഴിച്ചിട്ട് നിൽക്കുന്ന സുഹാനയുടെ ചിത്രത്തിന് കടുത്ത വിമർശനങ്ങളാണ് ലഭിക്കുന്നത്.
സുഹാനയെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിക്കുന്നത്. 'ബന്ധുക്കളുടെ മുന്നിൽ ഇത്രയും ചെറിയ വേഷത്തിൽ നിൽക്കാൻ ലജ്ജയില്ലേ എന്നും വളരെ തരം താണു പോയെന്നും തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തെ മറക്കാൻ പാടില്ല എന്നും സുഹാനയെ പലരും പഠിപ്പിക്കുന്നു. നേരത്തെയും വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിൽ നിന്നും സുഹാനയ്ക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.