പോൺസിനിമാ രംഗത്തെ അതികായനാണ് ജോണി സിൻസ്. സൂപ്പർതാര പരിവേഷമുളള ജോണി സിൻസിന് കേരളത്തിലും ആരാധകർ ഏറെയാണ്. ചേട്ടന്‍ സൂപ്പറാ എന്ന ക്യാപ്ഷനോടെയാണ് ഒരു ബസിന് പിന്നില്‍ ജോണി സിൻസ്  മുണ്ടുടുത്ത  നിൽക്കുന്ന ചിത്രം ആലേഖനം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ട്വിറ്റര്‍ യൂസറായ ഷെയ്ന്‍ ഹരിദാസ് ഷെയർ ചെയ്ത ചിത്രം ജോണി സിന്‍സ് റീ ട്വീറ്റ് ചെയ്തിരുന്നു. 

വർക്കലയിലെ ചിക്കൂസ് എന്ന ടൂറിസ്റ്റ് ബസിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് ജോണി സിൻസ് വീണ്ടും കേരളത്തോടുളള ഇഷ്ടം പ്രകടിപ്പിച്ചത്. സണ്ണി ലിയോൺ, മിയാ ഖലീഫാ, കെയ്റാൻ ലീ തുടങ്ങിയ പ്രമുഖ പോൺതാരങ്ങളുടെ ചിത്രങ്ങളും ബസിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഈ ബസ് യുഎസിലെ നിരത്തുകളില്‍ ഓടുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ എന്ന കുറിപ്പോടെയാണ് ജോണി സിന്‍സ് ചിത്രം ട്വീറ്റ് ചെയ്തത്. 

പ്രമുഖ പോൺതാരം കെയ്റാൻ അലിയും ചിത്രം ട്വീറ്റ് ചെയ്തു. ചെറുപ്പക്കാരുടെ ശ്രദ്ധ ആകർഷിക്കാനാണ് പോൺതാരങ്ങളുടെ ചിത്രങ്ങൾ ബസിൽ ആലേഖനം ചെയ്യുന്നത്.  രതീഷ് കല്ലേറ്റുംകര എന്ന കലാകാരനാണ് ചിത്രങ്ങള്‍ വരച്ചത്. രണ്ടരലക്ഷം രൂപ ചെലവിൽ 20 ദിവസം എടുത്താണ് ചിത്രീകരണം. സ്റ്റീവ് വോള്‍ഫ് എന്നാണ് ജോണി സിൻസിന്റെ യഥാര്‍ത്ഥ പേര്. കേരളത്തിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് ജോണി സിൻസിന് ഉളളത്.