ഏറെ നാളത്തെ സ്വപ്നമായ സ്വതന്ത്ര സംഗീത ആൽബം യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് ഗായിക ശ്വേത മോഹൻ. ഇന്നുവരെ കാണാത്ത ശ്വേതയുടെ സ്റ്റൈലിഷ് ആയ പുതിയ അവതാരം കണ്ടതിന്‍റെ ഞെട്ടലിലിലാണ് ആരാധകരും. കഴിഞ്ഞാഴ്ച സാക്ഷാല്‍ എ.ആർ.റഹ്മാൻ ആണ് ശ്വേതയുടെ 'യാവും എനതേ' എന്ന ആൽബം ട്വിറ്ററിലൂടെ റിലീസ് ചെയ്തത്.
പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതസംവിധായകനുമായ ബെനറ്റ് റോളണ്ടിനൊപ്പമാണ് ശ്വേത ആൽബം ഒരുക്കിയിരിക്കുന്നത്. മദൻ കാർക്കിയും വൈരമുത്തുവുമാണ് തമിഴ് ഗാനത്തിന് വരികളെഴുതിയത്. തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്ത ആൽബം, സ്നേഹം, ഐക്യം എന്ന ശക്തമായ സന്ദേശങ്ങളാണ് പങ്കുവെക്കുന്നത്. ലൈവ് ആയാണ് ആൽബം റെക്കോർഡ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. യു ട്യൂബിലുൾപ്പെടെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.
ആൽബത്തിൻറെ വിശേഷങ്ങളും പ്രതീക്ഷകളും മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് ശ്വേത. വിഡിയോ കാണാം.
ഗായികയിൽ നിന്നും സംഗീതസംവിധായികയിലേക്കുള്ള ശ്വേതയുടെ ആദ്യചുവടുവെപ്പാണ് യാവും എനതേ.