തമിഴ് സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് ഇപ്പോൾ വരലക്ഷമി ശരത്കുമാർ. പുതിയ ചിത്രമായ മിസ്റ്റർ ചന്ദ്രമൗലിയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. വിശാൽ നായകനാകുന്ന സണ്ടക്കോഴി 2 വിന്റെ ഷൂട്ടിംഗ് തിരക്കിലുമാണ് വരലക്ഷ്മി. വരലക്ഷ്മിയും വിശാലും തമ്മിൽ പ്രണയത്തിലാണെന്ന വിവരം രഹസ്യമല്ല. ഇപ്പോൾ ഇതാ വിശാലിന് ഏറ്റവും ഭയമെന്താണ് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് വരലക്ഷ്മി. വിശാലിന് പാമ്പുകളെ പേടിയാണെന്നാണ് ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ നടി പറയുന്നത്. 

 

എന്നാൽ അത് ചെറിയ പേടിയൊന്നുമല്ല.പാമ്പ് ഇഴഞ്ഞുപോകുന്നത് മാത്രമല്ല വരലക്ഷ്മിയുടെ കയ്യിലെ പാമ്പിന്റെ ടാറ്റൂ കണ്ടാൽപോലും വിശാൽ പേടിച്ചു വിറയ്ക്കുമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.. തമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് കൂടിയായ വിശാൽ ഇപ്പോൾ സണ്ടക്കോഴി 2–വില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മദഗജരാജ എന്ന ചിത്രവും വിശാലിന്റേതായി ഉടൻ പുറത്തിറങ്ങും,