മലയാളത്തിലെ മഹാനടനാണ് മമ്മൂട്ടി. എന്നാൽ, തന്റെ പ്രായം ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ പരാമർശിക്കുന്നതിനെക്കുറിച്ച് മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ മമ്മൂട്ടി സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
തന്നെക്കുറിച്ച് എന്തെഴുതിയാലും ആളുകൾ പ്രായം എടുത്തു പറയും. ഇപ്പോഴാണെങ്കിൽ 66 വയസുള്ള നടനെന്ന് പറയും. ഇതിലും ചെറിയ പ്രായത്തിൽ അന്നും പ്രായം എഴുതുമായിരുന്നു. തന്റെ പ്രായം ഇനിഷ്യൽപോലെയാണെന്നും അദ്ദേഹം പറയുന്നു. വയസില്ലാതെ തന്റെ പേരില്ലെന്നും മമ്മൂട്ടി മഴവിൽ മനോരമയ്ക്കനുവദിച്ച നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ പറഞ്ഞു.
അതുപോലെ തനിക്ക് പണ്ടുണ്ടായിരുന്ന സിനിമ സ്വപ്നത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വില്ലന്റെ കൂടെ നിന്ന് എസ് ബോസ് പറയുന്ന ഒരു രംഗം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ഭാഗ്യമായിരുന്നു. സിനിമ ഒരു വികാരമായിരുന്നു. സിനിമയ്ക്കു വേണ്ടി കയ്യും കാലും തന്റെ തല്ലിയൊടിക്കാൻ വരെ തയ്യാറായിരുന്നു. സിനിമയിൽ എത്താതെ വേറെ വല്ലെടുത്തും എത്തിയിരുന്നെങ്കിൽ തലതെറിച്ചു പോയെനേ. വലിയ നടനാകാണമെന്നല്ല, ഒരു നടനാകാണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴും അത് സാധ്യമയാിട്ടില്ല. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുകയല്ലേ. എട്ട് ഒമ്പതു വയസുള്ളപ്പോൾ വരെ സിനിമയിൽ വരാൻ ആഗ്രഹിച്ചിരുന്നു. ബാലതാരമായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. സകല സനിനമകളും കാണും, സിനിമാ മാഗസിനുകൾ വായിക്കും എല്ലാ പാട്ടുകളും കേൾക്കും, സിനിമയെക്കുറിച്ച് എവിടെ നിന്നെല്ലാം വിവിരം കിട്ടുമോ അതെല്ലാം ശേഖരിക്കുമായിരുന്നു.
മേളയിലാണ് ആദ്യമായി ഒരു പാട്ട് പാടി അഭിനയിക്കുന്നത്. മേളയിൽ പാടുന്നത് യേശുദാനാണെന്ന് അറിഞ്ഞപ്പോൾ ഉറക്കം നഷ്ടമായി. യേശുദാസിനെ ദൂരെ നിന്ന് മാത്രമേ കണ്ടിട്ടുള്ളൂ. ഇൗ സന്തോഷം എനിക്ക് അറിയാവുന്നവരോടൊക്കെ പറഞ്ഞു. ബന്ധുക്കളോടും വീട്ടുകാരോടും സുഹൃത്തുക്കളോടും എല്ലാം. പിന്നീട് എങ്ങനെ പാട്ടിനൊപ്പിച്ച് ചുണ്ടനക്കുമെന്നാലോചിച്ച് നാലഞ്ചു ദിവസം ഉറക്കം നഷ്ടപ്പെട്ടു. അന്ന് രാത്രിയിലായിരുന്നു മേളയുടെ ഷൂട്ട്. കാരണം രാത്രി 12 മണിക്ക് ശേഷമേ സർക്കസ് കൂടാരം ഒഴിയൂ. അതിനുശേഷമേ ഷൂട്ടിങ്ങുള്ളൂ. പാടുന്നവരെയൊക്കെ നിരീക്ഷിച്ച് ചുണ്ടനക്കാൻ പഠിക്കുകയായിരുന്നു. മനസൊരു മാന്ത്രികക്കുതിര എന്ന ഗാനമായിരുന്നു അന്നത്തെ മേളയിലെ ഗാനം.