sunny-family

 

ഒട്ടേറെ ആരാധകരും അതിനൊപ്പം വിമര്‍ശകരുമുള്ള താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് കുതിച്ചുയർന്നപ്പോഴും ഈ ഗ്ലാമർ സുന്ദരിയെക്കുറിച്ചുള്ള ഗോസിപ്പുകൾക്കും വിവാദങ്ങള്‍ക്കും ഒട്ടും കുറവില്ല.   ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ സോഷ്യൽ മീഡിയയിൽ സണ്ണി ലിയോണിന്റെ ഭര്‍ത്താവ്  പങ്കുവച്ച ചിത്രമാണ് ചിലരെ ചൊടിപ്പിച്ചത്.  അർധനഗ്നനായ ഡാനിയേലും പൂർണ്ണ നഗ്നയായ സണ്ണിയും ചേർന്ന് മകൾ നിഷയെ ചേർത്തു പിടിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഡാനിയേൽ വെബർ ഫാദേഴ്സ് ഡേ ആഘോഷിച്ചത്.

 

എന്നാൽ ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ സണ്ണിക്കും വെബറിനുമെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവും അസഭ്യവർഷം ചൊരിഞ്ഞ് ഒട്ടേറെ പേർ രംഗത്തെത്തി. ഇതിനിടെ സണ്ണിയുടെ ഭൂതകാലവുമായി ചിത്രത്തെ ചേർത്തു വായിക്കാനായി ചിലർ ശ്രമിച്ചു.  ഇതിനിടെ മനോഹരമായ കുടുംബ ചിത്രമാണ് വെബർ പങ്കുവച്ചതെന്ന ചില അഭിപ്രായക്കാരുമുണ്ടായി. 

 

ചിത്രം പങ്കുവച്ച് ഡാനിയേൽ കുറിച്ചതിങ്ങനെ:- 'ഇന്ന് ഫാദേഴ്‌സ് ഡേ ..ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്‌നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരുമായും സ്‌നേഹത്തിലായതിനും നന്ദി. സണ്ണി, മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി.

 

ഫാദേഴ്‌സ് ഡേ ദിനത്തില്‍ സണ്ണിയും മനോഹരമായ ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവച്ചിരുന്നു' പിതാവ്‍, ഭര്‍ത്താവ്, സുഹൃത്ത് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തി. അളവില്ലാത്ത സ്‌നേഹവും മികച്ചൊരു ജീവിതവും ഞങ്ങള്‍ക്ക് തന്നവന്‍. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു പപ്പാ... സ്‌നേഹത്തോടെ നിഷ അഷര്‍ നോവ..ഹാപ്പി ഫാദേഴ്‌സ് ഡേ'.